തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രൈ ഡേ ദിനത്തിൽ 52കാരന്റെ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം പിടികൂടി. തിരുവനന്തപുരത്തെ ഞാണ്ടൂർകോണത്താണ് സംഭവം. സംഭവത്തിൽ ഞാണ്ടൂർക്കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടിൽ ബാലചന്ദ്രൻ നായർ (52) പിടിയിലായി. പ്രതിയുടെ ആഡംബര വീട്ടിലെ രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന ഇരുന്നോളം മദ്യ കുപ്പികളാണ്
മുന്തിയ ഇനം വിദേശ മദ്യം ഉൾപ്പെടെ 12 ഇനം ബ്രാന്‍ഡുകൾ ഉൾപ്പെടെ 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. റെയ്ഡ് നടക്കുന്ന സമയത്തും ധാരാളം ആളുകൾ മദ്യം വാങ്ങാൻ വന്നിരുന്നതായി പോലീസ് വ്യക്തമാക്കി. ചില്ലറ വില്പനയിൽ ഒരു ലക്ഷത്തോളം രൂപ വരുന്ന മദ്യമാണ് പിടികൂടിയത്.
നാർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ്, സഗോക് ടീമും പോത്തൻകോട് പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.
Discussion about this post