കണ്ണൂർ: പിഴയൊടുക്കാൽ ലഭിച്ച ചെലാൻ നോട്ടീസിലെ ചിത്രം ഡ്രൈവറും മുൻസീറ്റ് യാത്രക്കാരിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ ലഭിച്ച നോട്ടീസിലെ ചിത്രത്തിൽ യാത്രക്കാരി അല്ലാതിരുന്ന ഏതോ സ്ത്രീയുടെ ചിത്രമാണ് പതിഞ്ഞത്. പയ്യന്നൂർ മേൽപാലത്തിനു സമീപം മോട്ടർവാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവറുടെ പിന്നിൽ മറ്റൊരു സ്ത്രീരൂപം കൂടി പതിഞ്ഞത്.
ചെറുവത്തൂർ കൈതക്കാട് സ്വദേശികളായ കുടുംബത്തിന്റെ കാർ മേൽപാലം വഴി പയ്യന്നൂരിലേക്കു പോകുമ്പോൾ കഴിഞ്ഞ മാസം 3ന് രാത്രി 8.27നാണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ പിൻസീറ്റിലുണ്ടായിരുന്ന കുട്ടികളെ ഫോട്ടോയിൽ കാണാനുമില്ല.
സാങ്കേതികപ്പിഴവുമൂലം മുൻസീറ്റിലിരിക്കുന്ന സ്ത്രീയുടെ ചിത്രത്തിന്റെ പ്രതിഫലനമോ നേരത്തേ പതിഞ്ഞ ചിത്രത്തിനു മുകളിൽ പുതിയ ചിത്രം പതിഞ്ഞതോ ആകാമെന്നാണു വിദഗ്ധർ പറയുന്നത്. ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിച്ചാലേ വ്യക്തമായ ഉത്തരം ലഭിക്കൂ എന്നാണു ബന്ധപ്പെട്ടവരുടെ വിശദീകരണം.
Discussion about this post