രാജ്‌കോട്ട്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. അമ്രേലി സ്‌കൂളിലെ ഒമ്പതാം ക്ലാസ് സ്വദേശിനിയായ സാക്ഷി സാജോദര എന്ന 15 കാരിയാണ് മരിച്ചത്യ രാജ്‌കോട്ടിലെ ജാസ്ദൻ സ്വദേശിയായ കുട്ടി പരീക്ഷയ്ക്കായി ക്ലാസ് മുറിയിൽ പ്രവേശിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അദ്ധ്യാപകരും സഹപാഠികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗുജറാത്തിൽ ചെറുപ്പക്കാർക്കിടയൽ ഹൃദയാഘാതം വർദ്ധിക്കുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
Discussion about this post