പറ്റ്‌ന: ബിഹാറിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ വീണ്ടും മാസം ഏറ്. ഔറംഗബാദ് ജില്ലയിലെ സുഖാദി ബിഖയിലെ ക്ഷേത്രത്തിന് നേരെയായിരുന്നു വീണ്ടും പശു ഇറച്ചി എറിഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തിൽ എത്തിയ അധികൃതരാണ് സംഭവം കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളിലായിരുന്നു മാംസം ഉണ്ടായിരുന്നത്. രക്തവും ഉണ്ടായിരുന്നു.
നാല് മാസത്തിനുള്ളിനുള്ളിൽ മൂന്നാം തവണയാണ് ക്ഷേത്രത്തിന് നേരെ പശു ഇറച്ചി എറിയുന്നത്. നേരത്തെയുണ്ടായ സംഭവങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സംഭവം വീണ്ടും ആവർത്തിക്കുന്നത്. ഒരേ പ്രതികളാണ് ഈ സംഭവത്തിന് പിന്നിലും എന്നാണ് സൂചന.
പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ഇതിന് ശേഷം ക്ഷേത്രം അധികൃതർ ക്ഷേത്രം വൃത്തിയാക്കി ശുദ്ധിവരുത്തി. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത് എത്തി. ക്ഷേത്ര പരിസരത്ത് സംഘർഷ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതേ തുടർന്ന് സ്ഥലത്ത് പോലീസ് വിന്യസിച്ചു.
Discussion about this post