ചെന്നൈ; തെന്നിന്ത്യയിലെ തിരക്കേറിയ നടനാണ് വിജയ്. നൂറ് കോടി ക്ലബ്ബിൽ കയറിയ ഒട്ടേറെ പടങ്ങളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അടുത്തിടെ ഇറങ്ങിയ ലിയോയും സൂപ്പർ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈയിലെ ആശുപത്രിയിൽ വിജയ് എത്തിയ വാർത്ത ആശങ്കയോടെയാണ് ആരാധകർ കേട്ടത്.
വൈറ്റ് ഷർട്ടും ജീൻസും ധരിച്ച് മാസ്‌ക് അണിഞ്ഞ് ആശുപത്രിയിൽ വന്ന വിജയിയെ ആണ് പുറത്ത് വന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നടനൊപ്പം സഹായികളും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്താണ് വിജയ്ക്ക് പറ്റിയതെന്ന ചോദ്യവുമായി ആരാധകർ രംഗത്ത് എത്തുക ആയിരുന്നു. തലേദിവസം ലിയോ സക്‌സസ് മീറ്റിൽ എത്തിയ ദളപതിക്ക് എന്തുപറ്റി എന്നാണ് ഏവരും ചോദിച്ചത്.
ആരാധകരെ അധികം വിഷമിപ്പിക്കാതെ കാര്യങ്ങൾ വിശദീകരിച്ച് വിജയുമായി ബന്ധപ്പെട്ടവർ രംഗത്തെത്തി. വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബസ്സി ആനന്ദിനെ കാണാനായാണ് വിജയ് ആശുപത്രിയിൽ എത്തിയതത്രേ.. ലിയോ വിജയാഘോഷങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നെന്നും അതുമൂലമുള്ള കടുത്ത ക്ഷീണത്തെ തുടർന്നാണ് ബസ്സിയെ ആശുപത്രിയിൽ എത്തിച്ചത് എന്നുമാണ് വിവരം.











