ടെൽ അവീവ്; ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണ അറിയിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ എക്‌സിലൂടെയാണ് നന്ദി അറിയിച്ചത്. ഹമാസിനെതിയാ യുദ്ധത്തിന് നിങ്ങളുടെ പിന്തുണയ്്ക്ക് നന്ദി. ഞങ്ങളുടേത് ഐ.എസിനേക്കാൾ മോശമായ സംഘടനയ്ക്കെതിരായ മുഴുവൻ ജനാധിപത്യ ലോകത്തിന്റെയും യുദ്ധമാണെന്നായിരുന്നു ട്വീറ്റ്.ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തേ ഹമാസിനെതിരായ ഇസ്രയേൽ യുദ്ധത്തെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദി പ്രകടനം.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച ഇസ്രായേൽ ഐ കൌണ്ടർ എലി കോഹനുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.’ഭീകരതയെ നേരിടാനും അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിനും’ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.
ഇസ്രയേൽ – ഹമാസ് യുദ്ധം ആഗോളതലത്തിൽ സാമ്പത്തിക പ്രത്യാഘാതം വരുത്തിവച്ചേക്കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞിരുന്നു. ഭീകരവാദം പടരാനുള്ള സാദ്ധ്യതയും തള്ളാനാവില്ല. യുക്രെയിൻ യുദ്ധം ആ മേഖലയ്ക്ക് പുറത്തും പ്രത്യാഘാതമുണ്ടാക്കി. പശ്ചിമേഷ്യയിൽ പ്രാദേശിക ശക്തികൾ പ്രബലരാണ്. വൻശക്തികളെ ആ മേഖലയിൽ ചുവടുറപ്പിക്കാൻ അവർ അനുവദിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.








