മധ്യപ്രദേശ് : മധ്യപ്രദേശ് തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് അധികാര മോഹികളും, സ്വാർത്ഥമായ ചിന്താഗതിയുള്ളവരുമാണെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിന്റെ അധികാര മനോഭാവം കൊളോണിയൽ കാലത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയവുമായി അദ്ദേഹം താരതമ്യം ചെയ്തു. .
മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് നേതാക്കൾ ഭ്രാന്തമായ രീതിയിൽ അലയുകയാണെന്നും അദ്ദേഹം പരാമർശിച്ചു.
“മധ്യപ്രദേശിനെ തങ്ങളുടെ എടിഎമ്മാക്കി മാറ്റാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഭരണം ഏറ്റെടുക്കുന്നിടത്തെല്ലാം മാഫിയയും അഴിമതിയും പ്രീണനവും തഴച്ചുവളരുന്നു. ” അദ്ദേഹം മുന്നറിയിപ്പ് നൽകി.
Discussion about this post