തിരുവനന്തപുരം : വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കല്ലറ പാങ്ങോട് വെളളംകുടി സ്വദേശി രജികുമാർ (58) ആണ് അറസ്റ്റിലായത്. ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട് കുട്ടിയുടെ മുത്തശ്ശി ബഹളം വെച്ച് ആളെ കൂട്ടുകയായിരുന്നു.
കല്ലറ പാങ്ങോട് ആണ് സംഭവം നടന്നത്. വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന കുഞ്ഞിന് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഇത് കണ്ടുകൊണ്ട് പുറത്തേക്ക് വന്ന കുഞ്ഞിന്റെ മുത്തശ്ശി ബഹളം വെച്ച് നാട്ടുകാരെ കൂട്ടി.
മുത്തശ്ശിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
Discussion about this post