എറണാകുളം: മൂവാറ്റുപുഴയിൽ ഇതരസസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന ഒഡിഷ സ്വദേശി ഗോപാൽ സംസ്ഥാനം വിട്ടതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട രണ്ട് തൊഴിലാളികളുടെയും മൊബൈൽ ഫോണുകൾ കാണാതായിട്ടുണ്ട്. ഗോപാൽ മൊബൈൽ ഫോണുകളുമായി കടന്നുകളഞ്ഞതാകാമെന്ന് പേലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
ഇന്നലെയാണ് മൂവാറ്റുപുഴ അസം സ്വദേശികളായ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. തടി മില്ലിലെ തൊഴിലാളികളായ മോഹൻതോ, ദീപക് ശർമ എന്നിവരാണ് മരിച്ചത്. കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം.
Discussion about this post