പാലക്കാട് : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 7 വയസ്സുകാരന് നേർക്ക് പുലിയുടെ ആക്രമണം. പാലക്കാട് വാൽപ്പാറ തേയില തോട്ടത്തിന് സമീപമാണ് സംഭവം. പുലിയുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വാൽപ്പാറ സിരുഗുൺട്ര എസ്റ്റേറ്റിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്. തോട്ടം തൊഴിലാളിയുടെ മകനായ ഏഴു വയസ്സുകാരനെയാണ് പുലി ആക്രമിച്ചത്.
അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ തലയ്ക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. പരിക്കേറ്റ കുട്ടിയെ മലക്കപ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post