ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും അസഭ്യമായ ഭാഷയിലാണ് ഡല്‍ഹി മുഖ്യമന്ത്രി കേജ്!രിവാള്‍ പ്രസ്താവനകള്‍ നടത്തിയതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയറ്റ്്‌ലി കുറ്റപ്പെടുത്തി. എഎപിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് ജെയ്റ്റ്‌ലി തന്റെ ബ്ലോഗില്‍ വിമര്‍ശിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ അശ്ലീല പദം ഉപയോഗിച്ചിരുന്നെങ്കില്‍ രാജ്യമൊട്ടാകെ അക്രമം ഉണ്ടായേനെ. ഡല്‍ഹി സര്‍ക്കാരിന്റെയും അവരുടെ അനുയായികളുടെയും രാഷ്ട്രീയ പ്രസ്താവനകള്‍ വളരെ താണനിലയിലേക്ക് അധഃപതിച്ചു.ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയം കോണ്‍ഗ്രസിനെയും തെറ്റായ വഴിയിലേക്ക് നയിച്ചിരിക്കുകയാണ്. അസഭ്യമായ ഭാഷയിലൂടെ വോട്ടുകള്‍ നേടിയെടുക്കാമെന്നാണ് എഎപിയെ പോലെ കോണ്‍ഗ്രസും ചിന്തിക്കുന്നത്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സംയമനത്തോടെയാവണം പ്രവര്‍ത്തിക്കേണ്ടതെന്നും ജയ്റ്റലി ഓര്‍മിപ്പിച്ചു.
രാഷ്ട്രീയ പ്രസംഗങ്ങള്‍ അസഭ്യമായ ഭാഷയിലാവരുത്. അശ്ലീല വാക്കുകളിലൂടെ കള്ളത്തരം പ്രചരിപ്പിച്ചാല്‍ സത്യത്തെ മൂടിവയ്ക്കാനാവില്ല. അസഭ്യമായ ഭാഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post