നോയിഡ: നൈറ്റ് പാർട്ടിയിൽ പാമ്പുകളെയും പാമ്പിൻ വിഷവും പിടികൂടിയ കേസിൽ യൂട്യൂബർ എൽവിഷ് യാദവിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോയിഡ പോലീസ് നോട്ടീസ് നൽകി.
ഡൽഹി-എൻസിആറിലെ ഒരു പാർട്ടിയിൽ നിന്നും പാമ്പും പാമ്പിൻ വിഷവും ഉപയോഗിച്ചെന്ന് ആരോപിച്ച് മൃഗസംരക്ഷണ പ്രവർത്തകൻ നൽകിയ പരാതിയിലാണ് ബിഗ് ബോസ് ഒടിടി 2 താരവും യൂട്യൂബറുമായ എൽവിഷ് യാദവിനെതിരെ കേസെടുത്തത്. കേസിൽ അഞ്ച് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നിവരാണ് അറസ്റ്റിലായത്.
ബിജെപി എംപി മനേകാ ഗാന്ധിയുടെ പീപ്പിൾ ഫോർ ആനിമൽസ് നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് യാദവ് നടത്തുന്ന റേവ് പാർട്ടികളിൽ പാമ്പിനെ വിഷം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പോലീസ് നടത്തിയ റെയ്ഡിൽ പാമ്പുകളെയും പാമ്പിൻ വിഷവും കണ്ടെത്തുകയായിരുന്നു. എന്നാൽ, ആരോപണം അടിസ്ഥാന രഹിതവും വ്യാജവുമാണെന്നാണ് യാദവിന്റെ വാദം.
Discussion about this post