ന്യൂഡൽഹി: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എബിവിപി പാനലിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുസ്ലീം വിദ്യാർത്ഥിനിയെ ഏറ്റെടുത്ത് കോളേജ്. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാർഥിയുമായ ഷെയ്ക് ആയിഷയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്.
നവംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. മറ്റ് സ്ഥാനാർത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. ഒമ്പത് അംഗ പാനലിൽ മൂന്നും വനിതകളാണ്. സേവ ലാൽ വിദ്യാർഥി ദളുമായി സഖ്യത്തിലാണ് എബിവിപി മത്സരിക്കുന്നത്.
സ്‌കൂൾ ഓഫ് ഫിസിക്സിലെ ഗവേഷകനായ തരുൺ കുമാറാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ ഗവേഷകനായ രാജേഷ് പാലിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. പൊളിറ്റിക്കൽ സയൻസിലെ ഇന്റഗ്രേറ്റഡ് എംഎ വിദ്യാർത്ഥിയായ റാത്തോഡ് വസന്ത് കുമാർ എസ്എൽവിഡിയുടെ പ്രതിനിധിയായി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഫിലോസഫി ഡിപ്പാർട്ട്മെന്റിലെ ഗവേഷകനായ ആന്റണി ബസുമതരി മത്സരിക്കുന്നു. സ്പോർട്സ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിലാണ് ഹിന്ദി ഇന്റഗ്രേറ്റഡ് എംഎ വിദ്യാർത്ഥിനി ജ്വാല പ്രസാദ്.
അതേ സമയം എസ്എഫ്‌ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിനായി പിഎച്ച്ഡി വിദ്യാർത്ഥി മുഹമ്മദ് അതീഖ് അഹമ്മദാണ് മത്സരിക്കുക.
Discussion about this post