ടെൽ അവീവ്: യുദ്ധം കഴിഞ്ഞാൽ ഗാസയിലെ ജനങ്ങൾക്ക് ഇസ്രായേൽ സംരക്ഷണം നല്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
‘ യുദ്ധത്തിനുശേഷമുള്ള ഗാസയെ ആര് നിയന്ത്രിക്കുമെന്ന ചോദ്യത്തിൽ ഇസ്രയേലിനു സുപ്രധാന പങ്കുണ്ടെന്നും ഹമാസിന്റെ മാർഗമായിരിക്കില്ല ഇസ്രേയലിന്റേതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഗാസയുടെ സുരക്ഷാചുമതല താത്കാലികമായി ഇസ്രയേൽ ഏറ്റെടുക്കുമെന്നും, ഗാസയെ ഹമാസിനെ വിട്ടുകൊടുക്കില്ലെന്നും നെതന്യാഹു വെളിപ്പെടുത്തി. ഗാസയുടെ സുരക്ഷാ ചുമതല ഇസ്രയേലിന്റെ നിയന്ത്രണത്തിലല്ലെങ്കിൽ ഹമാസിന്റെ ഭീകരത വളരെയധികം ശക്തിപ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരരെ വിട്ടുനൽക്കാതെ യുദ്ധം അവസാനിക്കില്ലെന്നും പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. അതേസമയം മണിക്കൂറുകൾ ദൈർഘ്യമുള്ള താത്കാലിക വെടിനിർത്തൽ ഉണ്ടാകുമെന്നും യു എസ് ചാനലായ എ ബി സി ക്ക് നൽകിയ അഭിമുഖത്തിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
Leave a Comment