ഉണ്ണിമുകുന്ദൻ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘നവംബർ 9’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ യൂട്യൂബിലൂടെയാണ് പുറത്തിറക്കിയത്.
പ്രദീപ് എം നായരാണ് ഈ പുതിയ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് നായകനായി 2017ൽ പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രദീപ് എം നായർ. മീറ്റർ ഗേജ് 1904 എന്ന മറ്റൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന നവംബർ 9.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും അബ്ദുൾ ഗദാഫും ചേർന്നാണ് നവംബർ 9 നിർമ്മിക്കുന്നത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.
Discussion about this post