Saturday, December 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദത്തുപുത്രി ഓമനയല്ലാതായി; ഒഴിവാക്കി തരണമെന്ന് ദമ്പതികൾ; ഹൈക്കോടതിയിൽ

by Brave India Desk
Nov 10, 2023, 07:55 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: ദത്തുപുത്രിയുമായി സഹകരിച്ച് പോകാൻ കഴിയാത്തതിനാൽ ദത്ത് റദ്ദാക്കണമെന്ന ആവശ്യവുമായി ദമ്പതിമാർ ഹൈക്കോടതിയിൽ. മുൻ സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. രക്ഷിതാക്കൾ തന്നോടൊപ്പം കഴിയാനിഷ്ടമില്ലാത്തതിനാലാണ് താൻ സ്വാദർ ഹോമിൽ കഴിയുന്നതെന്ന് പെൺകുട്ടി പറഞ്ഞതായി സർക്കാർ അഭിഭാഷക ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുമായി സംസാരിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി തിരുവനന്തപുരം ജില്ല ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഹർജി ഈ മാസം 17 ാം തീയതി പരിഗണിക്കും.

2017 ജനുവരിയിൽ ദമ്പതികളുടെ ഏകമകൻ കാറപകടത്തിൽ മരിച്ചിരുന്നു. 23 കാരന്റെ മരണം തളർത്തിയതോടെ ഇരുവരും ചേർന്ന് ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു. ഇത് അനുസരിച്ച് 2018 ഫെബ്രുവരി 16 ന് നിയമപ്രകാരം 13 വയസുള്ള കുട്ടിയെ ദത്തെടുത്തു. കേരളത്തിൽ നിന്ന് കേരളത്തിൽ നിന്ന് ദത്തെടുക്കാൻ കാലതാമസമുള്ളതിനാൽ പഞ്ചാബിലെ ലുധിയാനയിലുള്ള നിഷ്‌കാം സേവാ ആശ്രമത്തിൽ നിന്നാണ് ദത്തെടുത്തത്.

Stories you may like

നവ കേരള സദസ്; പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു

ശമ്പള പരിഷ്‌കരണ കുടിശിക വേണം; സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

എന്നാൽ തങ്ങളെ മാതാപിതാക്കളായി കാണാൻ മകൾക്ക് കഴിയില്ലെന്നു മനസിലാക്കിയെന്നും തങ്ങൾ ദത്തെടുക്കുന്നതിനു മുമ്പ് മറ്റൊരു ഉത്തരേന്ത്യൻ കുടുംബം ആ കുട്ടിയെ ദത്തെടുത്തതാണെന്നും അവർ അതു റദ്ദാക്കി ആശ്രമത്തിൽ തിരിച്ചെത്തിച്ചതാണെന്നും കുട്ടി തന്നെ പലതവണ പറഞ്ഞിട്ടുണ്ടന്നും ഹർജിയിൽ പറയുന്നു. ചിലപ്പോൾ അക്രമസ്വഭാവം കാണിക്കുന്ന മകൾ ഭക്ഷണം കഴിക്കാതെ മുറിയടച്ചിട്ടിരിക്കുമെന്നും തങ്ങളോടൊപ്പം കഴിയാൻ കുട്ടിക്ക് താൽപര്യമില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

ഒത്തുപോവില്ലെന്നുവന്നതോടെ കുട്ടിയെ 2022 സെപ്തംബർ 29നു തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു. പെൺകുട്ടി മുതിർന്നതോടെ സ്വാദർ ഹോമിലേക്ക് മാറ്റി.ദത്തെടുത്ത നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയയ്ക്കണമെന്നാണ് ദമ്പതികളുടെ ആവശ്യം. എന്നാൽ ഈ വർഷം കേന്ദ്രസർക്കാർ ദത്തെടുക്കൽ റെഗുലേഷൻ പരിഷ്‌കരിച്ചു. ഇതനുസരിച്ച് ജില്ലാ കളക്ടർ മുഖേനയാണ് ദത്തെടുക്കൽ റദ്ദാക്കാൻ നടപടി സ്വീകരിക്കേണ്ടത്. ഇതിന് കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടിയെ തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമം അധികൃതരും തയ്യാറായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തിൽ പഠിക്കാൻ താത്പര്യമില്ലെന്നും ഹിന്ദിമേഖലയിൽ പഠിക്കണമെന്നും മകൾ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മലയാളി അദ്ധ്യാപകർ മദ്ധ്യപ്രദേശിൽ നടത്തുന്ന ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർത്തു. അവിടെയും അക്രമസ്വഭാവം തുടർന്നു. ഒടുവിൽ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞങ്ങൾ അവളെ തിരിച്ചുകൊണ്ടുവന്നത്. 2021ൽ കുട്ടിയുടെ വളർത്തമ്മയെ ആക്രമിച്ച് വീട് വിട്ടുപോകാൻ ശ്രമിച്ചു. തുടർന്ന് മാനസികാരോഗ്യ ചികിത്സയും നൽകേണ്ടി വന്നുവെന്ന് ദമ്പതിമാർ പറയുന്നു.

Tags: adoptionHIGHCOURTGIRL CHILD
ShareTweetSendShare

Latest stories from this section

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ അപകടം; ബോട്ട് വളളത്തിൽ ഇടിച്ചുകയറി; തുഴക്കാർ രക്ഷപെട്ടത് വെളളത്തിലേക്ക് ചാടി

ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ അപകടം; ബോട്ട് വളളത്തിൽ ഇടിച്ചുകയറി; തുഴക്കാർ രക്ഷപെട്ടത് വെളളത്തിലേക്ക് ചാടി

Next Post
സ്വിഫ്റ്റിൽ വ്യാജ സിഡി ഇട്ട് എന്റർടെയിൻമെന്റ്,മിനി ടാക്കീസ്; ഡ്രൈവർക്ക് സസ്‌പെൻഷൻ

സ്വിഫ്റ്റിൽ വ്യാജ സിഡി ഇട്ട് എന്റർടെയിൻമെന്റ്,മിനി ടാക്കീസ്; ഡ്രൈവർക്ക് സസ്‌പെൻഷൻ

Discussion about this post

Latest News

നവ കേരള സദസ്; പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു

നവ കേരള സദസ്; പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു

നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ; എട്ടര മുതൽ ആദ്യഫലം അറിയാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ റിസൾട്ടിനായി ബിജെപിയും കോൺഗ്രസും

നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ; എട്ടര മുതൽ ആദ്യഫലം അറിയാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ റിസൾട്ടിനായി ബിജെപിയും കോൺഗ്രസും

ശമ്പള പരിഷ്‌കരണ കുടിശിക വേണം;  സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

ശമ്പള പരിഷ്‌കരണ കുടിശിക വേണം; സംസ്ഥാന സർക്കാരിനെതിരെ സമരവുമായി ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

ലൈംഗികത, ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യം, ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് കരുണ കാണിക്കണമെന്ന്  മാർപാപ്പ; സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

പനി മാറി; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാൻ; ചികിത്സ തുടരും

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

രാഹുലും കൊച്ചിയിൽ ഉണ്ടല്ലോ, പിണറായിക്കൊപ്പം ജോയിന്റ് നവകേരള സദസ്സിന് സാദ്ധ്യതയെന്ന് രാജീവ് ചന്ദ്രശേഖർ

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

കഞ്ചാവ് വിൽപ്പന; 1.6 കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയ യൂട്യൂബറെ മർദ്ദിച്ച സംഭവം; 20 സിപിഎമ്മുകാർക്കെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies