മുസ്ലിം ലീഗ് മതതേതരപാര്ട്ടിയാണെന്ന് പിണറായി പറഞ്ഞതായി അറിവില്ലെന്നും യെച്ചൂരി
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ വിഎസ് ഘടകമല്ലെന്ന പിണറായി വിജയന്റെ നിലപാടി തള്ളി പാര്‍ട്ടി ദേശീയജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെങ്കില്‍ വി.എസ് അച്യുതാനന്ദനും പങ്കുണ്ടെന്ന് യെച്ചൂരി പിണറായി വിജയന്റെ പരാമര്ശവുമാി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്കി.
കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന് നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
പാര്‍ട്ടിയിലെ ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നേതാവാണ് വി.എസ്. വി.എസിനേയും പാര്‍ട്ടിയേയും രണ്ടായി കാണേണ്ടതില്ല. വി.എസ് സി.പി.എമ്മിന്റെ ഭാഗമാണ്. നേതൃത്വത്തെ തീരുമാനിക്കുന്നതില്‍ ചെറുപ്പം മാത്രമല്ല പ്രായവും അനുഭവപരിചയവും പ്രധാന ഘടകമാണെന്നും യെച്ചൂരി പറഞ്ഞു.്ട പ്രായം വിഷയമാക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു.
വിഎസിനെതിരെ കേരള ഘടകത്തില്‍ ശക്തമായ നീക്കം നടക്കുന്നതിനിടെ സീതാറാം യെച്ചൂരി നടത്തിയ പരാമര്‍ശം സിപിഎമ്മിനകത്ത് വിഷയത്തില്‍ ശക്തമായ വിഭാഗീയത തുടരുന്നുവെന്നതിന്റെ ഉദാഹരണമാണ് യെച്ചൂരിയുടെ പ്രാര്‍ട്ടി കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കുന്നതിനായി വിഎസ് കൊല്‍ക്കത്തയിലെത്തി.
Discussion about this post