ഖുറാന് കത്തിക്കാനും ശ്രമം
അജാസിയോ : ക്രിസ്മസ് ദിനത്തില്‍ ഫ്രാന്‍സിലെ കോഴ്സിക്ക ദ്വീപില്‍ മുസ്ളിം പ്രാര്‍ത്ഥനാ കേന്ദ്രം ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ചു. ഇതോടൊപ്പം അവിടെയുണ്ടായിരുന്ന ഖുറാന്റെ പ്രതികള്‍ കത്തിക്കാനും ശ്രമം നടന്നു.
ക്രിസമസിന് തലേദിവസം ഫ്രഞ്ച് മെഡിറ്ററേനിയന്‍ ദ്വീപില്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ആരാധനാ കേന്ദ്രത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് നേഖലയില്‍ സുരക്ഷ സംവിാധനം ശക്തമാക്കിയിട്ടുണ്ട്. പാരിസ് ആക്രമണത്തിന ് ശേഷം ഫ്രാന്‍സില്‍ മുസ്ലിം സമൂഹത്തിന് നേരെ വ്യാപകമായ അക്രമം അരങ്ങേറിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ നൂറ്റിയന്‍പതോളം വരുന്ന ആളുകള്‍ പൊലീസ് ആസ്ഥാനത്തിന് മുന്പില് തടിച്ചു കൂടി അഗ്നിശമന സേനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ ഇവരില്‍ കുറച്ചു പേര് വ്യാഴാഴ്ച സംഘര്‍ഷമുണ്ടായ എസ്റ്റേറ്റ് മേഖലയിലേക്ക് പോവുകയും അവിടെ തടിച്ചു കൂടിയവര്‍ക്കൊപ്പം ചേര്‍ന്ന് ‘ഇത് ഞങ്ങളുടെ വീടാണ്, അറബ് വംശജര്‍ പുറത്ത് പോണം’ എന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയായിരുന്നു.
ഇതിനിടെ മുദ്രാവാക്യം വിളികള്‍ക്കിടെ ആളുകളില്‍ ഒരു വിഭാഗം ആരാധനാലയത്തിന്റെ കണ്ണാടിച്ചില്ലുകളും വാതിലുകളും തകര്‍ക്കുകയും അവിടെയുണ്ടായിരുന്ന സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. ഖുറാനുകള്‍ കത്തിക്കാനുള്ള ശ്രമവും പ്രതിഷേധക്കാര്‍ നടത്തി.
Discussion about this post