മഹാരാഷ്ട്ര : ഇന്ന് ആളുകള്‍ ഏറ്റവും കുടുതല്‍ പര്‍ച്ചേസ് നടത്തുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെയാണ്.അതിവേഗത്തിലും എളുപ്പത്തിലും പര്‍ച്ചേസ് ചെയ്യാന്‍ പറ്റുന്നത് ഓണ്‍ലൈനില്‍ തന്നെയാണ്. എത്ര എളുപ്പത്തില്‍ പര്‍ച്ചേസ് ചെയ്യാന്‍ പറ്റുമെങ്കിലും ചിലര്‍ക്ക് ഒക്കെ എട്ടിന്റെ പണിയും കിട്ടിയിട്ടുണ്ട്. സമാനമായ രീതിയിലാണ് മഹാരാഷ്ട്രയിലെ താനെയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി പര്‍ച്ചേസ് നടത്തിയ ആള് കബളിപ്പിക്കപ്പെട്ടത്.
നാല്പ്പത്തിയാറായിരം രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് മൂന്നു കഷ്ണം ബാര്‍സോപ്പ്. ഐഫോണാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. വന്ന പാഴ്സല്‍ തുറന്നു നോക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്.
പാഴ്സല്‍ ഇടയ്ക്ക് വച്ചു തുറന്ന് ആരോ തട്ടിപ്പു നടത്തിയിരിക്കാമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post