പത്തനംതിട്ട: തിരുവല്ലയിൽ കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. സംഭവത്തിൽ പെരുന്തുരുത്തി സ്വദേശിയായ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗീസ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെഎം ഷിഹാബുദീൻ എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണം നടത്തിയത്. രാത്രി ചുമത്രതിയിൽ നിന്ന് കഞ്ചാവുമായി ശ്രീജു എന്നയാൾ എക്‌സൈസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തനിക്ക് കഞ്ചാവ് നൽകിയത് ഷിബുവാണെന്ന് വ്യക്തമായത്. തുടർന്ന് ഷിബുവിനെ തിരക്കി അയാളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. എക്‌സൈസ് സംഘം തന്നെയാണ് ഷിബുവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
Discussion about this post