കോഴിക്കോട്: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ഇതിന് നേതൃത്വം നൽകിയത് പാലക്കാടുള്ള എംഎൽഎയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഒന്നേകാൽ ലക്ഷത്തോളം വ്യാജ കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇവർ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാം. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് രീതിയെ വിമർശിക്കുന്ന വ്യക്തിയാണ്. പരാതി കിട്ടിയിട്ടും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നടപടി എടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post