ആലപ്പുഴ: ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ എത്തിയ 14 വയസുകാരനെ പീഡിപ്പിച്ച കേസിൽ 65കാരന്‍ അറസ്റ്റിൽ. മുതുകുളം പുത്തൻകണ്ടത്തിൽ സുബൈർകുട്ടി (65) യെയാണ് പോലീസ് അറസ്റ്റ് ചെയ്യതത്. മുട്ടം പെട്രോൾ പമ്പിന് സമീപമുള്ള ബേക്കറിയിൽ നിന്നും സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി. എന്നാൽ സാധനം വാങ്ങി വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കരീലകുളങ്ങര എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിൽ, എസ്ഐ ശ്രീകുമാർ, സിപിഒമാരായ അനിൽകുമാർ, മുഹമ്മദ് ഷാഫി, രതീഷ്, സജീവ് കുമാർ എന്നിവരടുങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post