എറണാകുളം: ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. സ്ത്രീ ഉൾപ്പെടെയുള്ളവരാണ് പോലീസിന്റെ പിടിയിലായത്. കടവന്ത്രയിലെ ഹോട്ടലിൽ നിന്നാണ ഇവരെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ നിന്നും ഇവരെ പിടികൂടിയത്. 19 ഗ്രാം എംഡിഎംഎ, ഹാഷിഷ് എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. നഗരത്തിൽ വിൽപ്പനക്കായി കൊണ്ടു വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരിൽ രണ്ട് പേരെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Discussion about this post