തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയതിന് മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റിലായി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം നടന്നത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊല്ലം കുളത്തുപുഴ സ്വദേശി സിദ്ധിഖ്, തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ, ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് റാസാൾ ഹഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.








