റിയാദ് : ഗാസക്കുവേണ്ടി പ്രാർത്ഥിച്ചോളൂ പക്ഷേ അത് സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങളിൽ വച്ച് വേണ്ട എന്ന് സൗദി അറേബ്യൻ ഭരണകൂടം. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും കർശന നിർദേശം ആണ് സൗദി അറേബ്യ നൽകിയിരിക്കുന്നത്.
മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിൽ വെച്ച് ഗാസയ്ക്കായി പ്രാർത്ഥന നടത്തിയ ഏതാനും പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബ്രിട്ടീഷ് നടനും അവതാരകനുമായ ഇസ്ലാഹ് അബ്ദുറഹ്മാൻ മക്കയിലെ ഒരു തീർത്ഥാടനത്തിനിടെ പലസ്തീനിയൻ കെഫിയെ ധരിച്ചതിനും പലസ്തീനിയൻ നിറത്തിലുള്ള തസ്ബിഹ് ചുമന്നതിനും സൗദി പോലീസ് ഇയാളെ തടഞ്ഞു വെച്ചതായി മിഡിൽ ഈസ്റ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി പോലീസിന്റെ ഇടപെടൽ തീർത്തും നിരാശാ ജനകമായിരുന്നുവെന്ന് നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
പലസ്തീനികൾക്കുവേണ്ടി പ്രാർത്ഥിച്ചതിന് ഒരു അൾജീരിയക്കാരനും സൗദി അറേബ്യയിൽ അറസ്റ്റിലായതായി മിഡിൽ ഈസ്റ്റ് മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഇയാളെ സൗദി പോലീസ് ആറ് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഗാസയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതിനായി ഫോൺ പിടിച്ചെടുക്കുകയും ചെയ്തതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
Discussion about this post