തൃശ്ശൂർ: സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന് ഗുണ്ടാ ഭീഷണി. സംഭവത്തിൽ അദ്ദേഹം പോലീസിൽ പരാതി നൽകി. നിലവിൽ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൃശ്ശൂരിലാണ് അദ്ദേഹമുള്ളത്. എത്രയും വേഗം ജില്ല വിട്ട് പോകണമെന്നാണ് ഭീഷണി.
ഇന്നലെയാണ് അദ്ദേഹത്തിന് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്. ലൊക്കേഷനിൽ നിന്നും ഹോട്ടലിലെ മുറിയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. ഹോട്ടൽ മുറിയിലേക്ക് ഫോണിൽ വിളിച്ച സംഘം വേണുവിനോട് എത്രയും വേഗം ജില്ല വിടാൻ ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ വിവരം അറിയുമെന്നും വിളിച്ചവർ പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം എത്തി പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലേക്ക് വന്ന ഫോൺ കോളുകളുടെ നമ്പറുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ചുവരികയാണ്. നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.
Discussion about this post