ലക്നൗ: ഉത്തർപ്രദേശിലെ മുബാറക്പൂരിൽ സ്റ്റേജിൽ യുവതി അശ്ലീല നൃത്തം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. ജാഗരൺ ചടങ്ങിനെ തുടർന്നുള്ള സാംസ്കാരിക പരിപാടിക്കിടെയാണ് യുവതി സ്റ്റേജിൽ അശ്ലീല നൃത്തം ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.
വീഡിയോയിൽ, സ്ത്രീ സ്റ്റേജിൽ നൃത്തം ചെയ്യുന്നതും മറ്റുള്ളവർ അവരുടെ വീഡിയോ ചിത്രീകരിക്കുന്നതും കാണാം. ലക്ഷ്മി ഗണേശ പൂജാ ആഘോഷത്തിനിടയിലും സമാന സംഭവങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അസംഗഡ് എഎസ്പി ശൈലേന്ദ്ര ലാൽ അറിയിച്ചു. സ്ത്രീ സ്റ്റേജിൽ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂയൊണ് ശ്രദ്ധയിൽ പെട്ടത്. മതപരമായ ചടങ്ങിനിടെയാണോ പ്രകടനങ്ങൾ നടത്തിയതെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല. അന്വേഷണത്തിനായി മുബാറക്പൂരിലെ എസ്എച്ച്ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മതപരമായ പരിപാടികളിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post