ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ പൂജയ്ക്ക് പോയ സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ മൂന്ന് കുട്ടികൾ മദ്രസ വിദ്യാർത്ഥികളെന്ന് വിവരം. നൂഹ് എസ്പി നരേന്ദ്രർ സിംഗ് ബിജാർനിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകളുടെ പരാതിയിൽ ഐപിസി സെക്ഷൻ 354, 323, എസ്സി-എസ്ടി ആക്ട് എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി നരേന്ദർ സിംഗ് ബിജാർനിയ പറഞ്ഞു. മദ്രസയിൽ നിന്ന്, മൂന്ന് ആൺകുട്ടികൾ നിൽക്കുന്ന ദൃശ്യങ്ങൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ആൺകുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേരെയും പിടികൂടി, ഇപ്പോൾ അവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നൂഹിലെ റാം ചൗക്ക് ഏരിയയിൽ കഴിഞ്ഞ ദിവസമുണ്ടായ കല്ലേറിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. കുനൻ പുജൻ പരിപാടിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് നേരെയാണ് കല്ലേറുണ്ടായത്. നഗരത്തിലെ റാം അവതാർ കുടുംബമാണ് ഘോഷയാത്ര നടത്തിയത്. കുടുംബാംഗങ്ങൾ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്.
Discussion about this post