ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ എന്തുകോണ്ടാണ് നടപടിയെടുക്കാത്തതെന്ന് ബി.ജെ.പി എം.പി കീര്‍ത്തി ആസാദ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരമല്ല വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. സസ്പെന്‍ഡ് ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കീര്‍ത്തി ആസാദ് സോണിയാ ഗാന്ധിയുമായി ചേര്‍ന്നാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ആരോപണവിധേയനായ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. അതേ സമയം അഴിമതി അന്വേഷിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ ജെയ്റ്റ്ലിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
Discussion about this post