ജബല്‍പൂര്‍: ഇന്ത്യയില്‍ ഭീകരവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം തടയാന്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം അനിവാര്യമെന്ന് വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. രാമക്ഷേത്രം നിര്‍മ്മിയ്ക്കുന്നതിലൂടെ എ.എസ് ഭീഷണിയും ഇന്ത്യ മെറ്റൊരു സിറിയയായി മാറുന്നത് തടയാനും കഴിയുമെന്ന് തൊഗാഡിയ പറഞ്ഞു.
മദ്ധ്യപ്രദേശിലെ ജബല്പൂരില് വി.എച്ച്.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംസാരിയ്ക്കുകയായിരുന്നു പ്രവീണ്‍ തൊഗാഡിയ. ഇത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സഹായിയ്ക്കുമെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി പാര്‍ലമെന്റില്‍ നിയമം പാസാക്കണം. ഹിന്ദുക്കള്‍ അവഗണിയ്ക്കപ്പെടുകയാണ്. ഹിന്ദുക്കള്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ലെന്നും തൊഗാഡിയ ആരോപിച്ചു.
Discussion about this post