ന്യൂഡല്‍ഹി: രണ്ടാമത്തെ ഇന്ത്യ-ഓസ്ട്രേലിയ ടു പ്ലസ് ടു മന്ത്രിതല സംഭാഷണത്തിനായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ് ദേശീയ തലസ്ഥാനത്തെത്തി. ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാര്‍ലെസിനൊപ്പമാണ് വോംഗ് എത്തിയത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗും എസ് ജയ്ശങ്കറും ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കും.
പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപരമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഇരുപക്ഷവും വിപുലമായി ശ്രദ്ധ കേന്ദ്രീകരിക്കും. ഇസ്രായേല്‍-ഹമാസ് യുദ്ധം, ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണം, കാനഡയുമായുള്ള ഇന്ത്യയുടെ സമീപകാല നയതന്ത്ര തര്‍ക്കം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
പ്രത്യേക ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ‘വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വോഗും നവംബര്‍ 21 ന് 14-ാമത് വിദേശകാര്യ മന്ത്രിതല ചട്ടക്കൂട് സംഭാഷണം നടത്തും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ച 2021 സെപ്റ്റംബറില്‍ നടന്നിരുന്നു..








