കോട്ടയം :മകനെ കുത്തി പരിക്കേൽപ്പിച്ച ശേഷം അച്ഛൻ തൂങ്ങിമരിച്ചു. പാലാ വള്ളിച്ചിറയിലാണ് സംഭവം.വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീജിത്ത് ആശുപത്രിയിലാണ്. സ്വത്ത് തർക്കത്തെ ചൊല്ലിയിലുള്ള സംസാരം സംഘർഷത്തിൽ എത്തുകയായിരുന്നു.
വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.അതിനെ തുടർന്ന് ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തുകയായിരുന്നു. ഉടനെതന്നെ നാട്ടുകാർ എത്തി ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മകനെ കൊണ്ടുപോയ ഉടനെ ചെല്ലപ്പൻ പഴയ വീടിനോട് ചേർന്ന് തൂങ്ങിമരിക്കുകയായിരുന്നു. ചെല്ലപ്പന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പാലാ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Discussion about this post