പാലക്കാട്: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണ്ണാർക്കാട് കരിമ്പുഴയിൽ ആണ് സംഭവം. ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു ആക്രമണം നടന്നത്. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഹന്നത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഭർത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറെ നാളുകളായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ആക്രണമത്തിൽ കലാശിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹന്നത്ത് നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post