തമിഴ്നാട്: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ പ്രദേശങ്ങളിലും വെള്ളക്കെട്ട് . മണിക്കൂറോളം പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. രാത്രി മുഴുവന്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഈറോഡ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കുളങ്ങളും തോടുകളും നിറഞ്ഞതായി നാട്ടുകാര്‍ പറയുന്നു.
അണ്ണൈ സത്യനഗറിലെ അന്‍പതോളം വീടുകളില്‍ വെള്ളം കയറി. തിരുപ്പൂര്‍,അവിനാസി എന്നി മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുപ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ വീടുകളിലേക്ക് മലിനജലവും മഴവെള്ളവും കയറി. വടക്കന്‍ തിരുപ്പൂര്‍ മേഖലയില്‍ 167 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നീലഗിരി ജില്ലയിലെ കൂനൂരില്‍ കനത്ത മഴയെ തുടര്‍ന്ന് ഊട്ടി-മേട്ടുപ്പാളയം പര്‍വത റെയില്‍വേ ലൈനില്‍ മണ്ണിടിയുകയും മരങ്ങള്‍ വീഴുകയും ചെയ്തു.അതിനാല്‍ മലയോര ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. നവംബര്‍ 22, 23 തീയതികളില്‍ പുതുച്ചേരി, കാരക്കല്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആഴത്തിലുള്ള കിഴക്കന്‍ തിരമാലയാണ് കനത്ത മഴയ്ക്ക് കാരണമാകുന്നതെന്ന് ഐഎംഡി വിശദീകരിച്ചു.
കനത്ത മണ്‍സൂണ്‍ മഴ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രി ദുരന്ത മേഖലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
Discussion about this post