ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഒരു മേജറും സൈനികനുമാണ് വീരമൃത്യുവരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് രജൗരി ജില്ലയിലെ ധർമശാലിലെ ബാജിമേൽ മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷാ സേന ഇവിടെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.











