ഡല്‍ഹി: ആം ആദ്മി പാര്ട്ടി് നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആം ആദ്മി പാര്‍ട്ടി ഡല്‍ഹി പൂര്‍വാഞ്ചല്‍ വിംഗ് ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര ഈശ്വറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ധീരേന്ദ്രയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ ഒരു ചതുപ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി കുത്തുകളേറ്റ നിലയിലാണ് മൃതദേഹം. മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയ നിലയിലാണ്. ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയിലാണ്.
ഞായറാഴ്ച വൈകിട്ട് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ധീരേന്ദ്ര വീട്ടില്‍ നിന്ന് പോയത്. പിന്നീട് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പില്‍ തള്ളിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധീരേന്ദ്ര ഈശ്വറിന്റെ മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അനുശോചിച്ചു.
Discussion about this post