Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഡീപ്പ്ഫേക്ക് കണ്ടന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ പരിശോധനകള്‍ക്കായി റൂള്‍ സെവന്‍ ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

by Brave India Desk
Nov 24, 2023, 03:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഡീപ്പ്ഫേക്ക് ഭീഷണികള്‍ പരിശോധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഓണ്‍ലൈനില്‍ വ്യാജ ഉള്ളടക്കം കണ്ടെത്തുമ്പോള്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ പൗരന്മാരെ സഹായിക്കാനും കൂടുതല്‍ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കാനുമായി റൂള്‍ സെവന്‍ ഓഫീസറെ ചുമതലപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.

കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി. ഇതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും കേന്ദ്ര സര്‍ക്കാരും സംയുക്തമായി ഒരു റൂള്‍ സെവന്‍ ഓഫീസറെ നിയമിക്കുമന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കൂടാതെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഒരു വെബ്‌സൈറ്റ് വികസിപ്പിക്കും. ഇതിലൂടെ ഐടി നിയമം ലംഘനമാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും പരാതി നല്‍കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യും.

Stories you may like

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉള്ളടക്കത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വെളിപ്പെടുത്തിയാല്‍. അത് പങ്കുവെച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഐടി നിയമങ്ങള്‍ക്കനുസൃതമായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ ഏഴ് ദിവസമാണ് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഐടി നിയമ ലംഘനത്തോട് ഇന്ന് മുതല്‍ യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കൂടാതെ ഡീപ്പ് ഫേക്കുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ 1 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഡീപ്പ് ഫേക്ക് വീഡിയോകളുടെ എണ്ണം ഇന്റര്‍നെറ്റില്‍ വര്‍ദ്ധിച്ചതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്പ്ഫേക്ക് വീഡിയോകളുടെ ഒരു നിര തന്നെ കഴിഞ്ഞ ഒരു മാസമായി ഓണ്‍ലൈനില്‍ വൈറലായിരുന്നു.

Tags: rajeev chandrasekharrestrictionDeepfakeMeitY
Share7
Tweet
Send
Share

Latest stories from this section

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies