പാറ്റ്ന: ബിഹാറിലെ മോത്തിഹാരിയിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരണം. അപകടത്തിൽ, രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുബോധ് പണ്ഡിറ്റ് എന്നയാളുടെ വീടിനാണ് തീ പിടിച്ചത്. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
ഘോരസഹാൻ റെയിൽവേ ഗുംതി റോഡിലെ സ്റ്റെന്റ് ബാങ്കിന് സമീപമാണ് സംഭവം. സുബോധ് പണ്ഡിറ്റിന്റെ വീടിനു താഴെ വാടകയ്ക്കെടുത്ത കോട്ടൺ ഗോഡൗണിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് രണ്ടാം നിലയിലേക്കും തീ പടർന്നു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങങ്കിലും മൂന്ന് പേർ അആശുപത്രിയിൽ വച്ച് മരിച്ചു.
Discussion about this post