കോട്ടയം: കോട്ടയം: ബസ് യാത്രക്കിടെ പോലീസുകാരൻ യുവതിയെ കടന്നുപിടിച്ചത് കുഞ്ഞിന് പാലുകൊടുക്കുന്നതിനിടെ. പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജാസ് മോനാണ് സംഭവത്തിൽ പിടിയിലായത്. ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്രതിരിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് യുവതി ബസിൽ കയറിയത്.
യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോന്‍ കടന്നുപിടിച്ചത്. ഇതോടെ പൊൻകുന്നത്ത് ബസിറങ്ങി യുവതി മറ്റൊരു ബസിൽ കയറി. എന്നാൽ, യുവതിയെ പിന്തുടർന്ന് പ്രതി ആ ബസിലും കയറുകയായിരുന്നു. തുടർന്ന് യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ബസിൽ നിന്നിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊന്‍കുന്നം പോലീസിന് കൈമാറി.
Discussion about this post