കണ്ണൂർ: പ്രാർത്ഥന തെറ്റായി ചൊല്ലിയതിന് വിദ്യാർതഥിയെ മർദ്ദിച്ച അദ്ധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് കേസ്. പാനൂർ പൊലീസ് ഇൻസ്പെക്ടർ എംപി ആസാദാണ് കേസെടുത്തത്.
പ്രാർത്ഥന തെറ്റായി ചൊല്ലിയപ്പോൾ വിദ്യാർത്ഥിയെ തള്ളിയിട്ട് മർദ്ദിച്ചതായാണ് പരാതി. കഴിഞ്ഞ 20നായിരുന്നു സംഭവം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി വീട്ടിൽ പറയുകയായിരുന്നു. ഇതേ തുടർന്ന് ഇന്നലെയാണ് പാനൂർ പോലീസിൽ ബന്ധുക്കൾ പരാതി നൽകിയത്.
Discussion about this post