തിരുവനന്തപുരം:ലോകമെമ്പാടുമുള്ള ധാരാളം ആളുകള്‍ ഓരോ വര്‍ഷവും പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നു. എന്നാല്‍ നമ്മള്‍ ഒരു യാത്ര പോവാന്‍ തിരുമാനിക്കുമ്പോള്‍ ആദ്യം ആലോചിക്കുന്നത് കയ്യില്‍ ഉളള പൈസയാണ്. പിന്നെ ആലോചിക്കുന്നത് കുറഞ്ഞ ചിലവില്‍ എങ്ങനെ പോയി വരാം എന്നതാണ്. എന്നാല്‍ ഇപ്പാള്‍ വെറും 30 രൂപയ്ക്ക് തിരുവനന്തപുരം നഗരത്തിലെ എട്ടു സ്ഥലങ്ങളില്‍ പോയി വരാന്‍ സാധിക്കും. അതും തിരുവനന്തപുരം നഗരത്തിലെ കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ബസില്‍ .
അതിനായി ബസില്‍ കയറി 30 രൂപയുടെ ടിക്കറ്റ് എടുക്കുക. ആ ടിക്കറ്റില്‍ രാവിലെ മുതല്‍ രാത്രിവരെ സര്‍ക്കുലര്‍ ബസുകളില്‍ മാറിമാറി കയറി യാത്ര ചെയ്യാം. ചരിത്ര പ്രാധാന്യമുള്ള നേപ്പിയര്‍ മ്യൂസിയം ,കേരളത്തിലെ ഏറ്റവും വലിയ മൃഗശാല, കേരളിയ വാസ്തു ശില്‍പകലകളുള്ള കുതിര മാളിക, പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രം , അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ശംഖുമുഖം,പ്രിയദര്‍ശിനി പ്ലാനിറ്റോറിയം ,മാനവീയം വീഥി, കോളനി വാഴ്ചക്കാലത്ത് നിര്‍മിക്കപ്പെട്ട കനകക്കുന്ന് എന്നിവയാണ് ആ പ്രധാന വിനോദ ഇടങ്ങള്‍. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇനി ഒരു ദിവസം ഇങ്ങനെ കറങ്ങാം.












