തിരുവനന്തപുരം: ലവ് ജിഹാദിൽ കുരുക്കി ഹാദിയയാക്കി മതംമാറ്റിയ അഖിലയ്ക്ക് വീണ്ടും വിവാഹം. തിരുവനന്തപുരം സ്വദേശിയാണ് പുതിയ ഭർത്താവ്. അഖില അശോക് എന്ന പെൺകുട്ടിയെ സൌഹൃദം നടിച്ച് മതംമാറ്റുകയും വിവാഹം ചെയ്യുകയും ചെയ്തത് നേരത്തെ മുതൽ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു. പിതാവ് അശോകനെ പോലും അറിയിക്കാതെയാണ് ഇപ്പോൾ വീണ്ടും അഖിലയുടെ വിവാഹം നടത്തിയിരിക്കുന്നത്.
ആദ്യ വിവാഹത്തിലെ ഭർത്താവ് ഷെഫിൻ ജഹാൻ നേരത്തെ തന്നെ ഹാദിയയെ ഉപേക്ഷിച്ചിരുന്നു. അഖിലയുടെ മതംമാറ്റം ലവ് ജിഹാദ് ആണെന്നും അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയക്കെണിയിൽ പെടുത്തി വഞ്ചിക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നും അഖില അതിന്റെ ഇരയാണെന്നും ചൂണ്ടിക്കാട്ടി അച്ഛൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങൾ ശരിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവും.
കാസയുടെ സംസ്ഥാന പ്രസിഡൻറ് കെവിൻ പീറ്റർ അഖിലയുടെ പിതാവ് അശോകനുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹാദിയയുടെയും ഭർത്താവിന്റെയും സ്വകാര്യത മാനിച്ച് വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ കാസ വ്യക്തമാക്കി. അഖിലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകൻ നിയമപോരാട്ടം നടത്തിയെങ്കിലും പെൺകുട്ടിയെ മാനസീക സമ്മർദ്ദത്തിലാക്കി ഇതിന് തടയിടുകയായിരുന്നു.
ഷെഫിൻ ജഹാൻ അഖിലയെ സൗഹൃദം നടിച്ച് മതംമാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് തട്ടിക്കൂട്ട് വിവാഹം നടത്തി കോടതിയെ കബളിപ്പിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അസ്വഭാവികതയും സംശയം തോന്നിയതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ടെങ്കിലും ഇതിനെ വെല്ലുവിളിച്ച് മുസ്ലിം സംഘടനകൾ സംയുക്തമായി ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തുകയും പോലീസ് വാഹനത്തിന്റെ പുറത്ത് കയറി നിന്ന് ജഡ്ജിയെ അവഹേളിക്കുകയും ചെയ്തിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ഇതിന്റെ പേരിൽ ഒരു കോടി രൂപ വരെ പണപ്പിരിവ് നടത്തിയതിന്റെ വിവരങ്ങളും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിരുന്നു. കേസിനായി സുപ്രീംകോടതിയിലേക്ക് പോയ ഹാദിയയെയും ഷെഫിൻ ജഹാനെയും സഹായിക്കാനെന്ന പേരിലായിരുന്നു ഒരു വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പിരിവ് നടത്തിയത്. വിദേശ ഫണ്ടുകൾ വേറെയും വന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ശേഷം ഹദിയയും ഭർത്താവും സത്യസരണി ക്കടുത്തുള്ള പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രത്തിന് ഉള്ളിലായിരുന്നു താമസം, അവിടെ ഒരു കോംപ്ലക്‌സിന് മുകളിൽ ഹാദിയ ഹോമിയോ ക്ലിനിക് തുടങ്ങുകയും ചെയ്തിരുന്നു. ഒന്നര വർഷത്തിനു മുമ്പ് ഫെഫിനുമായി തെറ്റിയപ്പോൾ പോപ്പുലർ ഫ്രണ്ട് ഇടപെട്ട് വീണ്ടും ഒരുമിപ്പിച്ചു. പക്ഷെ മാസങ്ങൾക്ക് ശേഷം വീണ്ടും ഷെഫിൻ ഹാദിയയെ ഉപേക്ഷിച്ചു. തുടർന്ന് സത്യസരണിയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മുൻപ് മതംമാറ്റം ചെയ്യപ്പെട്ട് ഫാത്തിമയായി മാറിയ ശുഭയോടൊപ്പം ആയിരുന്നു ഹദിയയുടെ താമസം.
Discussion about this post