ധർമ്മപുരി: ബംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ധർമ്മപുരി- സേലം ദേശീയപാതയിലായിരുന്നു സംഭവം.
ദേശീയപാതയിലെ ഗംഗാളപുരത്ത് വെച്ചാണ് ബസിന് തീപിടിച്ചത്. ബസ് ഏറെക്കുറെ പൂർണമായി കത്തി നശിച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇരുവരും തീപിടിച്ച ഉടനെ വണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു.
അപകടത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ബസിൽ വലിയ രീതിയിൽ തീ ആളിപ്പടർന്നത് വീഡിയോയിൽ കാണാം. ഏത് ബസാണെന്ന് ഉൾപ്പെടെയുളള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന് കാരണമെന്തെന്നും വ്യക്തമായിട്ടില്ല.












