ഹരിപ്പാട്: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. ആറാട്ടുപുഴ കാപ്പൂരി കാട്ടിൽ സദ്ദാമിനാണ് (33)
കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സദ്ദാമിന്റെ വയറിലും പുറത്തുമാണ് കുത്തേറ്റത്.
സംഭവത്തിൽ കാട്ടിൽ പടീറ്റതിൽ അൻഷാദിനെ (33) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിന് മുന്നിൽ നിന്ന് അൻഷാദ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടെന്നാണ് വിവരം. തർക്കത്തിനിടയിൽ അൻഷാദ് ബൈക്കിൽ സൂക്ഷിച്ച കത്തിയെടുത്ത് സദ്ദാമിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവ് ഐഷാ ബായിക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post