കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ ഞെട്ടൽമാറും മുൻപ് വീണ്ടും സമാനസംഭവം നടന്നതായി വിവരം. കൊട്ടാരക്കര വാളകം ആർവിവിഎച്ച്എസിൽ പഠിക്കുന്ന ഏഴാം ക്ലാസുകാരിയായ ആർച്ച നന്ദന എന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
വാളകം അമ്പലത്തുവിള ഭാഗത്ത് വച്ച് ഒരു ഒമിനി വാനിൽ തട്ടി കൊണ്ടു പോകാനാണ് ശ്രമം നടന്നത്.തലച്ചിറ തെറ്റിയിൽ ഭാഗത്തെ ഒരു വീട്ടിൽ ട്യൂഷനു പോകുന്ന വഴിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ ഉടുപ്പ് വലിച്ചു കീറുകയും ബാഗ് വലിച്ചെടുക്കുകയുമായിരുന്നു. അക്രമികളിൽ നിന്ന് കുതറിമാറിയെ പെൺകുട്ടി ഓടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു.
അതേസമയം ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരി പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിവരം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാർ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലൂടെ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. റോഡരികിൽ ഒരുസ്കൂൾ വിദ്യാർഥിനിയെ കണ്ടപ്പോൾ കാർ വേഗം കുറയ്ക്കുന്നതും പിന്നീട് മുന്നോട്ടുപോകുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരുമണിക്കൂർ മുൻപായിരുന്നു ഈ സംഭവം.
Discussion about this post