പാലക്കാട് : സ്കൂൾ വളപ്പിനകത്ത് വെച്ച് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം. പാലക്കാട് ജില്ലയിലെ പുത്തൂർ ജി യു പി സ്കൂളിലാണ് സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റിട്ടുള്ളത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ഉച്ചഭക്ഷണം കഴിച്ചതിനുശേഷം കൈ കഴുകാനായി പൈപ്പിനടുത്തേക്ക് എത്തിയപ്പോഴായിരുന്നു ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് കുട്ടിയുടെ ശരീരത്തിൽ കാര്യമായിത്തന്നെ മുറിവേറ്റിട്ടുണ്ട്. സ്കൂളിൽ നേരത്തെ തന്നെ തെരുവുനായ ശല്യം ഉണ്ടെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പിടിഎ ഭാരവാഹികൾ അറിയിച്ചു.
കുട്ടിയുടെ ദേഹത്ത് ഏറ്റിട്ടുള്ള പരിക്കുകൾ കാര്യമുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിൽ പുരോഗതി കാണിക്കുന്നില്ലെങ്കിൽ കുട്ടിയെ ഉടൻതന്നെ മറ്റൊരു വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റും എന്ന് രക്ഷിതാവ് സൂചിപ്പിച്ചു.
Discussion about this post