പാക്ക് ചാരസംഘടന ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു സംശയത്തില്‍ പിടിയിലായ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന് രഞ്ജിതിനെ കുടുക്കിയത് ഫേസ്ബുക്ക് വ്യാജ സുന്ദരി. മാക്നോട്ട് ഡാമിനി എന്ന പേരിലായിരുന്നു ബ്രിട്ടീഷുകാരിയുടെ വ്യാജ പ്രൊഫൈല്‍.
ഡാമിനിയുടെ പ്രൊഫൈലില്‍ സ്ഥലം ബീസ്റ്റണ്‍, ലീഡ്സ് എന്നും ജോലി ഇന്‍വസ്റ്റിഗേറ്റീവ് മാഗസിന്റെ എക്സിക്യൂട്ടീവ് ആണെന്നുമാണ് നല്‍കിയിരുന്നത്. സോഷ്യല്‍മീഡിയക്ക് അടിമയായ രഞ്ജിത് ഭൂരിഭാഗം സമയവും ഓണ്‍ലൈനിലായിരുന്നു. ഇവര്‍ തമ്മില്‍ സംസാരവും പതിവായി.
ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ടെക്സ്റ്റ് ചാറ്റ് ഓഡിയോ ചാറ്റിലേക്ക് മാറി. ഫോട്ടോകള്‍ വാട്സാപ്പ് വഴി അയച്ചുകൊടുത്തു. സന്ദേശങ്ങള്‍ കൈമാറുന്നതിനിടെ രഹസ്യ ചിത്രങ്ങളും വിഡിയോകളും ഇവര്‍ കൈമാറിയിരുന്നു.
കൂടുതല്‍ അടുപ്പം കാണിച്ച ഡാമിനി രഞ്ജിതിന്റെ ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചു. എല്ലാ വിവരങ്ങളും ര!ഞ്ജിത് കൈമാറി. താന്‍ ജോലി ചെയ്യുന്ന മാഗസിനിലേക്ക് ഐഎഎഫിനെ കുറിച്ച് കുറച്ചു വിവരങ്ങള്‍ തരുമോ എന്നും ഡാമിനി ചോദിച്ചു. എല്ലാ വിവരങ്ങളും രഞ്ജിത് നല്‍കുകയും ചെയ്തു. വിവരങ്ങള്‍ നല്‍കിയതിനു പണം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം നല്കി.
ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ വലിയ കെണിയിലാണ് കുടുങ്ങിയിരിക്കുന്നതെന്ന് ര!ഞ്ജിത് മനസ്സിലാക്കിയത്. അപ്പോഴേക്കും എല്ലാ വിലപ്പെട്ട രേഖകളും രഞ്ജിത് കൈമാറിയിരുന്നു. ഐഎസ്ഐയുടെ കെണിയില്‍ പെട്ട രഞ്ജിതിനെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തു. കെണിയില്‍ കുടുക്കാനായി സോഷ്യല്‍മീഡിയകളുടെ എല്ലാ സാധ്യതകളും ഐഎസ്ഐ ഉപയോഗപ്പെടുത്തുകയായിരുന്നു.
പ്രതിരോധസേനയുടെ ഭാഗമായ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ ഐഎസ്ഐ വനിതകളുടെ വ്യാജ ഫേസ്ബുക്ക് ഐഡികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. വനിതകളുടെ ഫോട്ടോകളാണു ഫേസ്ബുക്ക് പേജിലും നല്‍കുന്നത്. ഇതുപയോഗിച്ചാണ് ഉദ്യോഗസ്ഥരെ കുടുക്കുന്നത്. തുടക്കം ഫേസ്ബുക്ക് സന്ദേശമാണ്. വിശ്വാസ്യത നേടിയാല്‍ ഫോണ്‍ വിളിക്കും. ഇവര്‍ സിം കാര്‍ഡുള്ള ഫോണില്‍ നിന്നു വിളിക്കില്ല, പകരം ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.
അതേ സമയം മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന് രഹസ്യ വിവരങ്ങള്‍ കൈമാറിയത് ജമ്മു-കശ്മീരിലെ ഒരു വനിതയുമായാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോര്‍വിമാനങ്ങളുടെ വിന്യാസം സംബന്ധിച്ച സൂചനകള്‍ ഇവര്‍ക്ക് കൈമാറിയെന്നാണ് സൂചന. എന്നാല്‍, സ്ത്രീ കഥാപാത്രം സാങ്കല്പികം മാത്രമാണെന്നും പാക്ക് രഹസ്യാന്വേഷണ ഏജന്‍സി നിയോഗിച്ച ആളാണ് അതെന്നും പൊലീസ് പറഞ്ഞു. ഭട്ടിന്‍ഡ വ്യോമസേനാ കേന്ദ്രത്തിലെ ലീഡിങ് എയര്ക്രാഫ്റ്റ്മാനാണ്(എല്‍എസി) മലപ്പുറം സ്വദേശിയായ കെ.കെ. രഞ്ജിത്ത്.
പഞ്ചാബില്‍ നിന്നു ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളം പിടികൂടിയത്. രഞ്ജിത് അഞ്ചുവര്‍ഷമായി എല്‍എസിയായി ജോലിചെയ്യുന്നു. രഹസ്യ വിവരങ്ങള്‍ക്കുള്ള പ്രതിഫലമായി ര!ഞ്ജിത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരുന്നു.
ബ്രിട്ടന് ആസ്ഥാനമായുള്ള മാസികയുടെ പ്രതിനിധി എന്ന പേരില്‍ ബ്രിട്ടിഷ് ഇംഗ്ലിഷ് ഉച്ചാരണ ശൈലിയിലാണു യുവതി സംസാരിച്ചിരുന്നത്. ഇന്റര്‍നെറ്റ് അനുബന്ധ (വിഒഐപി) ഫോണ്‍ സന്ദേശങ്ങള്ക്കാണു ര!ഞ്ജിത് മറുപടി നല്‍കിയത്. ഇതു ചാരസംഘടനകളുടെ തട്ടിപ്പാണെന്നും പൊലീസ് പറഞ്ഞു.
വ്യോമസേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സുരീന്ദര്‍ സന്ധു പറഞ്ഞു. ഈയിടെ നടന്ന വ്യോമാഭ്യാസ പ്രകടനം സംബന്ധിച്ച വിവരം കൈമാറി. കൂടാതെ, പോര്‍വിമാനങ്ങളുടെ നീക്കം, വിവിധ വ്യോമസേനാ കേന്ദ്രങ്ങളില്‍ വിമാനങ്ങളുടെ വിന്യാസം തുടങ്ങിയ വിവരങ്ങളും കൈമാറിയിട്ടുണ്ട
Discussion about this post