മലപ്പുറം: നവകേരള സദസ്സിനിടെ തന്റെ കണ്ണിൽ കൈ തട്ടിയ എൻസിസി കേഡറ്റിനെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പി.വി. അൻവർ എം.എൽ.എയുടെ വസതിയിൽ വെച്ചാണ് ജിന്റോയെ പിണറായി വിജയൻ കണ്ടത്. ജിന്റോയെ അടുത്തുനിർത്തി ആശ്വസിപ്പിച്ച മുഖ്യമന്ത്രി അബദ്ധത്തിൽ പറ്റിയതാണെന്ന് തനിക്കാറിയാമെന്നും നന്നായി പഠിക്കണമെന്നും പറഞ്ഞു. സമ്മാനമായി ഒരു പേന നൽകിയാണ് ജിന്റോയെ മുഖ്യമന്ത്രി തിരിച്ചയച്ചത്.
ഇന്നലെ സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം ഏറെ അസ്വസ്ഥനായിരുന്നു ജിന്റോ. വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു.മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നവകേരള സദസ്സിൽ പുസ്തകം നൽകി സ്വീകരിച്ചത് എൻസിസി കേഡറ്റുമാരായിരുന്നു. സല്യൂട്ട് നൽകിയ ശേഷം കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ കൊണ്ടത്. ജിന്റോ കൈ വീശിയ അതേസമയത്താണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായി കുനിഞ്ഞത്.കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റെ സ്വമേധയാ തയ്യാറായിരുന്നു
Discussion about this post