പാലക്കാട്: പാലക്കാട് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. തച്ചമ്പാറ സെന്റ് ഡൊമനിക് സ്‌കൂളിൽനിന്ന് വിനോദയാത്ര പോയി തിരിച്ചെത്തിയ വിദ്യാർത്ഥികളിൽ 25 ഓളം പേർക്കാണ് ഭഷ്യവിഷബാധയേറ്റത്. രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരിൽ ഒരാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മലപ്പുറത്തെ വാട്ടർ തീം പാർക്കിലേക്ക് സ്‌കൂളിൽനിന്ന് വിനോദയാത്ര പോയിരുന്നു. 225 വിദ്യാർത്ഥികളാണ് പഠനയാത്ര പോയത്. കുട്ടികളുടെ ഉച്ചഭക്ഷണം ഉൾപ്പടെ വാട്ടർ തീം പാർക്കിൽ നിന്നായിരുന്നുവെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.അന്ന് വൈകീട്ടോടെ വിദ്യാത്ഥികൾക്കെല്ലാം ശാരീരീക ക്ഷീണവും വയറിളക്കവും അനുഭവപ്പെട്ടു.












