ന്യൂഡൽഹി: നാവികസേനാ കപ്പലിൽ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസറെ നിയമിച്ച് ചരിത്രം കുറിച്ച് ഇന്ത്യൻ നേവി. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ ആണ് ആദ്യത്തെ വനിതാ കമാൻഡിംഗ് ഓഫീസറെ നിയമിച്ചതായി അറിയിച്ചത്. എല്ലാ ജോലികളും എല്ലാ റാങ്കുകളും സ്ത്രീകൾക്കും കൂടെ എന്ന സമീപനത്തിന്റെ ഭാഗമായാണ് ഈ നിയമനം എന്ന് നാവികസേനാ മേധാവി വ്യക്തമാക്കി.
അഗ്‌നിവീർ വിഭാഗത്തിൽ വനിതകളുടെ ആകെ അംഗബലം ഇപ്പോൾ 1000 കടന്നിരിക്കുന്നു. ഈ സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നത് “എല്ലാ റോളുകളും എല്ലാ റാങ്കുകളും” എന്ന സമീപനത്തോടെ സ്ത്രീകളെ സേവനത്തിൽ വിന്യസിക്കുന്നതിനുള്ളഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ്. ഇന്ത്യൻ നാവികസേന സംയോജിതമായതും കെട്ടുറപ്പോടു കൂടിയതുമായ പ്രവർത്തനങ്ങൾക്ക് പൂർണ്ണ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ കപ്പലുകൾ ആദ്യം എന്ന കാഴ്ചപ്പാടോടു കൂടി കൂടി, യുദ്ധ സജ്ജമായ, വിശ്വസനീയമായ, യോജിച്ച, ദീർഘവീക്ഷണമുള്ള ഒരു ശക്തിയായി ഞങ്ങൾ ഇവിടെ നിലകൊള്ളുകയാണ്. ഞങ്ങൾ കൈക്കൊള്ളുന്ന ഓരോ പ്രവർത്തിയും നാവികസേനയിലെ ഓരോ സ്ത്രീയെയും പുരുഷനെയും ഏത് നിമിഷവും പ്രവർത്തന സജ്ജരാക്കി നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂട്ടിയാണ്
ഇൻഡോ പസഫിക്കിലുടനീളം നാവികസേനയുടെ കപ്പലുകളുടെ സ്ഥിരം സാന്നിധ്യമുള്ളതിനാൽ, നാവികസേനയുടെ വിന്യാസങ്ങളുടെയും പ്രവർത്തനങ്ങളുടെയും കാര്യമെടുത്താൽ ഞങ്ങൾ പൂർണ ത്യപ്തരാണ്. അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post